ആദായ നികുതി ലാഭിക്കാൻ 3 വഴികൾ; മുന്നിലുള്ളത് 70 ദിവസം മാത്രം

ആദായ നികുതി ഇളവ് ലഭിക്കാനുള്ള കണക്ക് കൂട്ടലുകൾ തുടങ്ങിയോ ? ഇനി മുന്നിലുള്ളത് വെറും 70 ദിവസം മാത്രമാണ്. ഈ വരുന്ന മാർച്ച് 31 ന് മുൻപായി നടത്തുന്ന നിക്ഷേപങ്ങൾക്കും ചെലവുകൾക്കും മാത്രമാണ് ഈ സാമ്പത്തിക വർഷം ആദായ നികുതി ഇളവ് ലഭിക്കുന്നത്. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയുടെ ഉള്ളിൽ നിർത്താനാണ് നാം ശ്രദ്ധിക്കേണ്ടത്. അഞ്ച് ലക്ഷം രൂപ കടന്നാൽ 2.5 ലക്ഷം രൂപ മുതലുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരും. എങ്ങനെ വരുമാനത്തിൽ നികുതി ഇളവ് നേടാം ? ( how to earn tax exemption from income tax )
നിക്ഷേപിച്ചും ഇളവ് നേടാം
അതിലൊന്ന് നിക്ഷേപ പദ്ധതികളാണ്. പണം നിക്ഷേപിച്ചും ഇളവ് നേടാം. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കും. പിപിഎഫ്, എൻപിഎസ്, ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ട്, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ് സ്‌കീം എന്നിവയ്ക്ക് 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. ഇത്തരത്തിൽ 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കാം. ന്യൂ പെൻഷൻ സ്‌കീമിൽ അംഗമാണെങ്കിലും ഇളവ് ലഭിക്കാം.
പണം ചെലവാക്കിയും ഇളവ് നേടാം
പണം ചെലവാക്കിയും ഇളവ് നേടാം. കുട്ടികളുടെ ട്യൂഷൻ ഫീസ്, ചികിത്സാ ചെലവ്, മെഡിക്ലെയിം, ഇൻഷുറൻസ് പ്രീമിയം അടവ്, ജീവകാരുണ്യ പ്രവർത്തനം, രാഷ്ട്രീയ പാട്ടികൾക്കുള്ള സംഭാവന, എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കും.
ഈ ഇനത്തിൽ ഇളവ് നേടാവുന്ന മറ്റൊരു ചെലവാണ് വീട്ട് വാടക. ഇ-ഫയലിംഗ് പോർട്ടലിൽ ഫോം ബി വഴി നികുതി ഇളവിന് അപ്ലൈ ചെയ്യാം. വാടക കരാറും, റിസീപ്റ്റും ഇതിനായി നൽകണം.
വായ്പകൾ
ഹോം ലോൺ, വിദ്യാഭ്യാസ വായ്പ, ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാനുള്ള വായ്പ എന്നിവ വഴി ആദായ നികുതിയിൽ ഇളവ് നേടാം.
Story Highlights: how to earn tax exemption from income tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here