Advertisement

ഉദ്ഘാടനത്തെ ചൊല്ലി വിവാദം, ജനഹൃദയങ്ങളിലാണ് നേതാക്കൾ ഉണ്ടാകേണ്ടതെന്ന് ജി. സുധാകരൻ

January 20, 2023
Google News 3 minutes Read
G Sudhakaran

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തെ ചൊല്ലി വിവാദം മുറുകുന്നു. കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ളവരെ ചടങ്ങിൽ നിന്നും ഒഴിവാക്കേണ്ടതില്ലായിരുന്നു എന്ന് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. വഴിയരികിലെ ഫ്ലക്സുകളിലല്ല മറിച്ച് ജനഹൃദയങ്ങളിലെ ഫ്ലക്സുകളിലാണ് നേതാക്കൾ ഉണ്ടാകേണ്ടതെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. G. Sudhakaran said leaders should exist in the hearts of the people

കെ.സി. വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ കോൺഗ്രസ്‌ പ്രതിഷേധത്തിലാണ്. പിന്നാലെയാണ് സംഘാടകസമിതിയെ വിമർശിച്ച് ജി. സുധാകരൻ രംഗത്ത് എത്തിയത്. ആശുപത്രിയുടെ വികസനത്തിനായി മുൻനിരയിൽ ഉണ്ടായിരുന്ന മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ എന്നിവരെ ഒഴിവാക്കേണ്ടിയിരുന്നില്ല എന്നാണ് സുധാകരന്റെ കുറിപ്പ്. തന്നെ ഒഴിവാക്കിയതിൽ പരിഭവമില്ലെന്നും മുൻ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം ഉൾപ്പെടയുള്ളവരാണ് സംഘാടകസമിതി അംഗങ്ങൾ. അതിഥികളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് വിശദീകരണം. ഇതിന് മുൻപ് പുന്നപ്ര സ്‌കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി. സുധാകരന്റെ പേര്‌ ഫോട്ടോഷോപ്പിലൂടെ നീക്കം ചെയ്തത് വിവാദം ആയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സുധാകരപക്ഷം ഈ സംഭവത്തെയും വിലയിരുന്നത്. നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ ഉദ്ഘാടനം ചെയുക.

Story Highlights: G. Sudhakaran said leaders should exist in the hearts of the people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here