Advertisement

മലയാളം സർവകലാശാല വിസി നിയമനത്തിൽ നാടകീയ നീക്കം, സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

January 20, 2023
Google News 4 minutes Read
Pinarayi Vijayan & Arif MUhammad Khan

നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ, ആ ഒരു നിയമം നിലനിൽക്കെയാണ് മലയാളം സർവകലാശാലയിലെ വൈസ് ചാൻസിലർ നിയമനത്തിൽ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ആ സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്‌ഭവന് കത്തെഴുതിയിരിക്കുന്നത്. Government decided to form a search committee in appointment of VC of Malayalam University

Read Also: സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി

ഈ കത്തിന് യാതൊരുവിധത്തിലുള്ള മറുപടിയും രാജ്ഭവൻ നൽകിയിട്ടില്ല. സർക്കാർ നിയമസഭയിൽ പാസ്സാക്കിയ, എന്നാൽ ഗവർണർ ഒപ്പിട്ട് നിയമമാകാത്ത ഭേദഗതി ബില്ല് മുൻനിർത്തി തീരുമാനം എടുക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. അതിനാൽ തന്നെ നിർദേശം ഗവർണർ തള്ളാനുള്ള സാധ്യത വളരെ കൂടുതലാണ്.

വൈസ് ചാൻസിലർ നിയമനം നടത്തുക, സെർച്ച് കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ അധികാരങ്ങളിലേക്ക് സർക്കാർ കൈകടത്തുമ്പോൾ ഗവർണർ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും എന്നത് ആകാംഷ നൽകുന്നു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ പരിഗണനയിലുണ്ട്. അതിനാൽ തന്നെ ഗവർണർ – സർക്കാർ പോര് മോട്ടോര് തലത്തിലെത്തിക്കാനും ഈ നീക്കം വഴിവെക്കും.

Story Highlights: Government decided to form a search committee in appointment of VC of Malayalam University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here