Advertisement

മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിൽ; നൂതനവിദ്യയുമായി ലണ്ടൻ

January 20, 2023
Google News 1 minute Read

തെരുവിൽ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താൻ നൂതനവിദ്യയുമായി ലണ്ടൻ. മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലാണ് ഇവിടുത്തെ സവിശേഷത. സെൻട്രൽ ലണ്ടൻ ജില്ലയിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലുള്ളത്. നിരന്തരം മൂത്രമൊഴിക്കപ്പെടുന്ന മതിലുകളൊക്കെ ഇത്തരം സ്പെഷ്യൽ മതിലുകളാക്കി മാറ്റിയിട്ടുണ്ട്. എഎഫ്പിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ബാറുകളും റെസ്റ്റോറൻ്റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ കേന്ദ്രമാണ് സോഹോ. അതുകൊണ്ട് തന്നെ പാർട്ടി കഴിഞ്ഞ് മദ്യപിച്ച് മടങ്ങുന്നവർ പലരും ഈ മതിലിലേക്കാണ് മൂത്രമൊഴിക്കാറുണ്ടായിരുന്നത്. ഇത് അവസാനിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സുതാര്യമായ ഒരു പ്രതലമാണ് ഇങ്ങനെ മൂത്രം തിരിച്ചുവരാൻ കാരണം. ഈ ജലപ്രതിരോധ പ്രതലത്തിലേക്ക് ഏത് തരത്തിലുള്ള ദ്രവരൂപം പതിച്ചാലും തിരികെവരും.

നിരന്തരമായ പരാതിയെ തുടർന്നാണ് വെസ്റ്റ്മിനിസ്റ്റർ സിറ്റി കൗൺസിൽ ഈ പുതിയ രീതി പരീക്ഷിച്ചത്. ഇവിടെ ഇക്കാര്യം അറിയിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സോഹോയിലെ 10 ഇടങ്ങളിലാണ് ഈ രീതി പരീക്ഷിച്ചിരിക്കുന്നത്. ഇത് വൻ വിജയമാണെന്ന് അധികൃതർ പറയുന്നു.

Story Highlights: London wall splashes urine back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here