Advertisement

അവിടെയും കണ്ടു…ഇവിടെയും കണ്ടു…ഇതെന്താ കുമ്പിടിയോ? മോഡലുകളുടെ ഡിജിറ്റൽ ഡബിളുമായി AI

February 24, 2025
Google News 2 minutes Read

ഒരേ സമയം മുംബൈയിലും കാലിഫോർണിയയിലുമായി രണ്ട് ജോലികൾ ഒരേ മോഡലിന് കിട്ടുന്നു എന്നിരിക്കട്ടെ. രണ്ടും നല്ല പ്രതിഫലമുള്ള ജോലികളും. എന്ത് ചെയ്യും? ഏത് തള്ളും ഏത് കൊള്ളും? ഇതുവരെയുള്ള രീതി അനുസരിച്ച് ഏതെങ്കിലും ഒന്നും അതിൽ നിന്നുള്ള വരുമാനവും ഏറെ സങ്കടത്തോടെ ഉപേക്ഷിക്കേണ്ടി വരും. എന്നാൽ ഇനി അത് വേണ്ട. എഐ വികസനം അത്രയേറെ സഹായിക്കുന്നുണ്ട് പല മേഖലകളിലും എന്ന റിപ്പോർട്ടാണ് വരുന്നത്. പക്ഷേ എഐ അങ്ങ് വികസിച്ച് വികസിച്ച് ഒടുവിൽ ഒരു കൂട്ടം ആൾക്കാരുടെ പണി കളയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Read Also: വൃക്കകൾക്കും തകരാർ സംഭവിച്ചു; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു


ലണ്ടൻകാരിയായ മോഡൽ അലക്സാന്ദ്ര ഗോണ്ടോറ തനിക്ക് വരുന്ന ജോലികളെല്ലാം ഏറ്റെടുക്കും. എങ്ങനെയെന്നല്ലേ ,ഒരിടത്ത് അലക്സാന്ദ്ര തന്നെ നേരിട്ട് ഹാജരാകും. മറുവശത്ത് തന്റെ എഐ പതിപ്പിനെ ഉപയോഗിക്കാൻ ആവശ്യപ്പെടും. ക്ലയന്റിന്റെ ആവശ്യം അനുസരിച്ച് കസ്റ്റമൈസ് ചെയ്ത പതിപ്പുകൾ ലഭ്യമാക്കും. എല്ലായിടത്തേക്കും യാത്ര ചെയ്യാതെ ഫോട്ടോ ഷൂട്ടുകൾക്ക് തന്റെ എഐ പതിപ്പിനെ ഉപയോഗിക്കാൻ ഗോണ്ടോറ കാണിക്കുന്ന ബുദ്ധിയെ അഭിനന്ദിക്കുകയാണ് പലരും.സമയ ലാഭം, ധന ലാഭം എല്ലാമൊത്ത ഒരു എഐ അനുഗ്രഹം എന്ന് മാത്രം ഇതിനെ കാണാനാവില്ല.

ഇ-കൊമേഴ്സ് സൈറ്റുകൾക്കായി കസ്റ്റമൈസ് ചെയ്ത അഡ്വർടൈസിങ് ക്യാംപെയ്നുകൾ ഇപ്പോൾ തന്നെ വ്യാപകമാണ്.
കുറച്ചുകൂടി കഴിഞ്ഞാൽ ജനറേറ്റിവ് എഐയുടെ വരവോടെ ഫാഷൻ ഷോകൾക്കുൾപ്പെടെ മോഡലുകളുടെ എഐ പതിപ്പുകളെ മാത്രം ഉപയോഗിക്കുന്ന രീതി വരുമെന്നാണ് വിമർശകർ പറയുന്നത്. ഇപ്പോൾ ഇതൊക്കെ ആസ്വദിക്കുന്നവരോടൊക്കെ പണി വരുന്നുണ്ട് അവറാച്ചാ എന്നാണ് അവർ പറയുന്നത്. മോഡലുകൾക്ക് മാത്രമല്ല പണി പോകുന്നതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. മേക്ക് അപ് ആർട്ടിസ്റ്റുകൾ, ഫോട്ടോഗ്രാഫേഴ്സ് എന്നിവർക്കൊക്കെ ജോലി നഷ്ടപ്പെടുമെന്നാണ് പ്രവചനം.

2017ൽ സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യത്തെ സൂപ്പർ മോഡലായ ഷുഡുവിന് ഇൻസ്റ്റഗ്രാമിലുള്ളത് 2,37,000 ഫോളോവേഴ്സ് ഉണ്ടെന്നതും മറക്കാനാവില്ല.

Story Highlights : The AI ​​version helps models work in two places at the same time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here