Advertisement

നൻപകൽ നേരത്ത് മയക്കം; എല്ലാ റിവ്യൂസും താൻ വായിക്കുന്നുണ്ടെന്ന് മമ്മൂട്ടി

January 20, 2023
Google News 3 minutes Read
Mammootty reads reviews Nanpakal Nerathu Mayakkam

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ആദ്യ സംരംഭമായ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളം, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എല്ലാ റിവ്യൂസും കഴിവതും താൻ വായിക്കുന്നുണ്ടെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതുവരെയുള്ള ചലച്ചിത്ര സമീപനങ്ങളിൽ നിന്നും വേറിട്ട തരത്തിൽ കുടുംബ പ്രേക്ഷകർക്ക് ഉൾപ്പടെ സ്വീകാര്യമായ തരത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഏറ്റവും പുതിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ( Mammootty says he reads all the reviews of Nanpakal Nerathu Mayakkam ).

Read Also: ‘ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ റിവ്യൂകളും ഞാൻ വായിക്കുന്നുണ്ട്. നിങ്ങൾ പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. വേളാങ്കണ്ണിക്ക്‌ പോകുന്ന മലയാളിയായ ജെയിംസ്, ബസിൽ ഒന്നുറങ്ങി എഴുന്നേൽക്കുന്നതും, മറ്റൊരു സ്ഥലത്തെ ഭാഷ സംസാരിക്കുന്നയാളായി മാറുന്നതുമാണ് ചിത്രത്തിലുള്ളത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ സിനിമ, ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്.

സിനിമ റിലീസായി ഒരുദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനമാണിതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. തീർത്തും വ്യത്യസ്‍തമായ ഒരു കഥയെ അതിമനോഹരമായിാണ്ലിജോ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനനായ വ്യക്തി പെട്ടെന്ന് സുന്ദരം എന്ന വ്യക്തിയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

Story Highlights: Mammootty says he reads all the reviews of Nanpakal Nerathu Mayakkam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here