‘ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു.(mammotty and mohanlal wish for rrr)
അര്‍ഹിച്ച അംഗീകാരമാണ് ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ കുറിച്ചു.ഇത് ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ കുറിച്ചു. ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്.
‘ഗോൾഡൻ ഗ്ലോബ് നേടിയ താങ്കളുടെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെച്ചാണ് ഇന്ന് ഉറക്കമെഴുന്നേറ്റത്’, എന്നാണ് ഷാരൂഖ് ഖാന്റെ പ്രതികരണം. ഇനിയും പുരസ്‌കാരങ്ങൾ നേടി ഇന്ത്യയ്ക്ക് കൂടുതൽ അഭിമാനകരമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഷാരൂഖ് ഖാൻ, ചിരഞ്ജീവി,പ്രഭാസ്, ആലിയ ഭട്ട്, ഹുമ ഖുറേഷി തുടങ്ങി നിരവധിപ്പേരാണ് സിനിമയുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചെത്തിയത്.ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
Story Highlights: mammotty and mohanlal wish for rrr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here