റെദാ അൽ അൻസാരി ‘വീൽസ് ഓഫ് ഫോർച്യൂൺ’ : മെഗാ സമ്മാനം സ്വന്തമാക്കി പ്രവാസി

യുഎഇയിലെ പ്രമുഖ ധന വിനിമയസ്ഥാപനമായ റെദാ അൽ അൻസാരിയുടെ ഈ വർഷത്തെ വിന്റർ പ്രമോഷന് ദുബായിൽ സമാപനം. വീൽസ് ഓഫ് ഫോർച്യൂൺ ( Redha Al Ansari wheels of fortune mega prize ) എന്ന പേരിൽ നടന്ന കാമ്പെയിൻ 60 ദിവസമാണ് നീണ്ടുനിന്നത്. പ്രമോഷൻ വിജയികൾക്കുളള സമ്മാനവിതരണം ദുബായിൽ നടന്നു.
മെഴ്സിഡസ് ബെൻസ് കാറും, അര കിലോ സ്വർണവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരുന്നത്. ഈ മാസം 17 ന് ദുബായിൽ നടന്ന നറുക്കെടുപ്പിൽ പാക്കിസ്ഥാൻ, നേപ്പാൾ, ഇന്ത്യ, ഫിലിപ്പൈൻസ് , ഈജിപ്റ്റ്, എന്നിവിടങ്ങളിൽനിന്നുളള 13 പേർ വിവിധ സമ്മാനങ്ങൾക്ക് അർഹരായി.
മെഗാസമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിന് ദുബായിൽ പ്രവാസിയായ ശോഭാ സാദിഖ് ഭത്തി സ്വന്തമാക്കി. കൂടാതെ 10 പേർ 50 ഗ്രാമിന്റെ ഗോൾഡ് ബാർ സ്വന്തമാക്കി. രണ്ട് ഭാഗ്യശാലികൾ 8 ദിവസം യൂറോപ്പ് സന്ദർശിക്കാനുളള ടൂർ പാക്കേജിനും അർഹരായി.
ദുബായിൽ നടന്ന ചടങ്ങിൽ റെദാ അൽ അൻസാരി സിഇഓ ഹുമൈദ് അൽ അൻസാരി വിജയികൾക്കുളള സമ്മാനദാനം നിർവഹിച്ചു. ഉപഭോക്താക്കൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് റെദാ അൽ അൻസാരി സിഇഓ ഹുമൈദ് അൽ അൻസാരി പറഞ്ഞു. റെദാ അൽഅൻസാരിയുടെ യുഎഇയിലെ വിവിധ ശാഖകളിൽ നിന്ന് പണമയച്ചർക്കാണ് പ്രമോഷന്റെ ഭാ?ഗമാവാൻ സാധിച്ചത്.
Story Highlights: Redha Al Ansari wheels of fortune mega prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here