ആരാണ് അംബാനി കുടുംബത്തിലെ പുതിയ മരുമകൾ രാധിക മെർച്ചന്റ് ?

ആനന്ത് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ്. തൊട്ടുപിന്നാലെ ആനന്തിന്റെ പ്രതിശ്രുധ വധു ആരെന്നുള്ള തെരച്ചിലിലായി ലോകം. ( who is radhika merchant anant ambani bride to be )
അംബാനി കുടുംബത്തിലെ പുതിയ മരുമകളായ രാധിക മെർച്ചന്റ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറാണ്. പ്രമുഖ വ്യവസായി വിരേൻ മർച്ചന്റും ഷൈല മർച്ചന്റുമാണ് രാധികയുടെ മാതാപിതാക്കൾ. എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒ ആയ വിരേൻ മർച്ചന്റ് ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഒരാളാണ്.
1994 ഡിസംബർ 18നാണ് രാധിക മെർച്ചന്റിന്റെ ജനനം. മുംബൈ സ്വദേശിനിയായ രാധികയുടെ കുടുംബം ഗുജറാത്തികളാണ്. ഇന്റർനാഷ്ണൽ ബിസിനസിൽ ബിരുദം നേടിയ രാധിക നിലവിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എൻകോർ ഹെൽത്ത്‌കെയറിലെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ അംഗമാണ്.
Read Also: മോതിരവുമായെത്തി നായ്ക്കുട്ടി; ആഘോഷമായി അനന്ത് അംബാനി–രാധിക വിവാഹ നിശ്ചയം
അംബാനി കുടുംബത്തിന്റെ മുംബൈയിലെ ‘അന്റീലിയ’ എന്ന വീട്ടിലായിരുന്നു രാധികയുടേയും ആനന്തിന്റേയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു.
ആചാരപരമായ ചടങ്ങുകൾക്ക് ശേഷമാണ് മോതിര കൈമാറ്റം നടന്നത്. ധുവിന്റെ വീട്ടുകാർ സമ്മാനങ്ങളും പഴങ്ങളും പലഹാരങ്ങളുമായാണ് വരന്റെ വീട്ടിലെത്തിയത്. ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. സെലിബ്രിറ്റി ഡിസൈനർമാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയുമാണ് ഈ വസ്ത്രം ഒരുക്കിയത്. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ആനന്ദ് എത്തിയത്.
ചടങ്ങിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് അംബാനി കുടുംബത്തിന്റെ സർപ്രൈസ് നൃത്തമായിരുന്നു. നിത അംബാനി, മുകേഷ് അംബാനി, മൂത്ത മകൻ ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മെഹ്ത, മകൾ ഇഷാ അംബാനി, ഭർത്താവ് ആനന്ദ് പിറാമൽ എന്നിവരെല്ലാം നൃത്തം ചെയ്തു.
Story Highlights: who is radhika merchant anant ambani bride to be
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here