Advertisement

5000 കോടി രൂപ ചെലവിട്ടുള്ള അംബാനി കല്യാണം, പാവപ്പെട്ടവരോടുള്ള വെല്ലുവിളി: ബിനോയ് വിശ്വം

July 14, 2024
2 minutes Read

അംബാനിയുടെത് 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യായിരം കോടി രൂപ ചെലവിട്ടുള്ള കല്യാണം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. വിശപ്പിന്‍റേയും ദാരിദ്ര്യത്തിന്‍റേയും നാട്ടില്‍ അംബാനി കല്യാണത്തിനായി എത്ര രൂപ ചിലവാക്കാന്‍ കഴിയുമെന്ന് ബിനോയ് വിശ്വം എക്​സില്‍ പങ്കുവച്ച പോസ്​റ്റില്‍ കുറിച്ചു.

ചിലപ്പോള്‍ അതിസമ്പന്നന്റെ ശക്തി പ്രകടനമാവാം. ഭരണാധികാരികള്‍ക്ക് ഈ കാര്യത്തില്‍ ധാര്‍മിക സമീപനം ഉണ്ടാവണം. പരമാവധി ആഡംബര നികുതി പരമാവധി ചുമത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ജൂലൈ12നാണ് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ച് അംബാനി കുടുംബത്തിലെ ഇളയ മകന്‍ അനന്തിന്‍റേയും രാധിക മര്‍ച്ചന്‍റിന്‍റേയും വിവാഹം നടന്നത്. ആറുമാസം നീണ്ട കല്യാണമേളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Story Highlights : Binoy Vishwam Against Ambani wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top