റോഡ് അപകടത്തെ ചൊല്ലി തർക്കം; കാറിന്റെ ബോണറ്റിൽ കയറി നിന്ന യുവാവുമായി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ച് യുവതി

റോഡിലുണ്ടായ അപകടത്തിൽ തർക്കിച്ച് കാറിന്റെ ബോണറ്റിൽ കയറി നിന്ന യുവാവുമായി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ച് യുവതി. ബെംഗളുരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിക്രമത്തിൽ പൊലീസ് കേസെടുത്തു. ( woman drives with man on car bonnet )
ബെംഗളുരു ജ്ഞാനഗംഗാ നഗറിനടുത്തുള്ള ഉള്ളാൾ മെയിൻ റോഡിൽവെച്ചായിരുന്നു സംഭവം. ട്രാഫിക്കിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ ചൊല്ലി യുവാക്കൾ തമ്മിൽ വാക്കു തർക്കമുണ്ടായി. തർക്കത്തിനിടെ യുവതി അശ്ലീല ആംഗ്യം കാണിച്ചത് യുവാവിനെ പ്രകോപിതനാക്കി. ഇതോടെ യുവാവ് കാറിനു മുന്നിൽ കയറി നിൽക്കുകയായിരുന്നു. ഇത് വകവയ്ക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തു. ബോണറ്റിൽ കുടുങ്ങിയ യുവാവുമായി കാർ സഞ്ചരിച്ചത് ഒരു കിലോമീറ്റർ.
പ്രകോപിതരായ യുവാവിന്റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്റെ ചില്ല് അടിച്ചു തകർത്തു. സംഭവത്തിൽ യുവതിയും യുവാവും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ യുവാവിനും സുഹൃത്തുക്കൾക്കും എതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
Story Highlights: woman drives with man on car bonnet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here