Advertisement

ഇത് ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യം; ഇപ്പോൾ താപനില മൈനസ് 62 ഡിഗ്രി സെൽഷ്യസ്

January 20, 2023
0 minutes Read

തണുപ്പും മഞ്ഞുവീഴ്ചയുമൊക്കെ കണ്ടാസ്വദിക്കാൻ നമുക്ക് ഏറെ ഇഷ്ടമാണ്. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് തണുപ്പ് വരാൻ കാത്തിരിക്കുന്നവരാണ് അധികവും. എന്നാൽ, അത്ര സുഖകരമല്ല ഈ തണുപ്പും മഞ്ഞു വീഴ്ചയുമൊക്കെ എന്നത് വിദേശരാജ്യങ്ങളിൽ പോയി ജീവിക്കേണ്ടി വന്നവർക്ക് അറിയാം. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യത്തെ അവസ്ഥയോ? ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരത്തിലെ താപനില മൈനസ് 62.7 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിപ്പുറം ഏറ്റവും തണുപ്പ് ഇവിടെ അനുഭവയ്ക്കുകയാണ് എന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

കിഴക്കൻ സൈബീരിയയിലെ റഷ്യയുടെ സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ യാകുത്സ്ക് ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്നത്. റഷ്യയുടെ വലിയ ഭാഗങ്ങളിൽ നിലവിൽ താഴ്ന്ന താപനിലയാണ് അനുഭവപ്പെടുന്നത്, എന്നാലും യാകുത്‌സ്‌കിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെടുന്നു. ഈ നഗരംതന്നെ മുമ്പ് സ്ഥാപിച്ച മൈനസ് 50 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയത് വരുന്നത്.

ജനുവരി നഗരത്തിലെ ഏറ്റവും തണുപ്പുള്ള മാസമാണ്. മിക്കവരും തണുത്തുറഞ്ഞ താപനില ശീലിച്ചിട്ടുണ്ടെങ്കിലും, വിദൂര മേഖലയിലെ താമസക്കാർ ചൂട് നിലനിർത്താൻ കൂടുതൽ മുൻകരുതലുകൾ എടുക്കുന്ന സമയമാണ്. ഇവിടെ ശീതകാലം അങ്ങേയറ്റം ആകാം. കഠിനമായ തണുപ്പ് ഗുരുതരമായ ശാരീരിക അപകടങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ പറയുന്നു. അതിനാൽ തന്നെ മഞ്ഞുവീഴ്ചയെ ഇവിടെ സ്ഥിരമായ അപകടമാക്കി കണക്കാക്കുന്നു. കാബേജ് പാളികൾ പോലെ വസ്ത്രം ധരിക്കുക എന്നതാണ് ഇവിടുത്തെ ആളുകളുടെ ശീലം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top