‘സഹായിച്ചതിന് നന്ദി’; യുഎഇ പ്രസിഡന്റിനെ നേരില്‍ കാണണമെന്ന ആഗ്രഹത്തില്‍ കാന്‍സറിനോട് പൊരുതിയ നഹല്‍

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദിനെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കാന്‍സറിനോട് പൊരുതിയ 11 കാരി പെണ്‍കുട്ടി. പാകിസ്താന്‍ പൗരയായ നഹല്‍ എന്ന 11 വയസുകാരിയാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന കാന്‍സറിനോട് പോരാടുന്നത്.
യുഎഇയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കീഴിലായിരുന്നു നഹലിന്റെ ചികിത്സ. യുഎഇയിലെ ‘എമിറേറ്റ്സ് പീഡിയാട്രിക്, ഹെമറ്റോളജി, ഓങ്കോളജി കോണ്‍ഫറന്‍സി’ന്റെ അഞ്ചാം പതിപ്പില്‍ സംസാരിക്കവെയായിരുന്നു യുഎഇ ഭരണാധികാരിയെ നേരിട്ട് കാണാന്‍ പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നടത്തിയ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ അനുഭവവും അവര്‍ വിവരിച്ചു. ലോകോത്തര ആരോഗ്യ സൗകര്യങ്ങളാണ് എമിറേറ്റ് നല്‍കുന്നതെന്നും യുഎഇ മെഡിക്കല്‍ രംഗത്തെ അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കുന്നതായും നഹല്‍ പ്രതികരിച്ചു.
Read Also: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരം; ആദ്യ മൂന്ന് പട്ടികയിൽ ഇടംനേടി ദുബായ്
‘എന്റെ ഒരു വര്‍ഷം നീണ്ട യാത്രയിലുടനീളം വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്റെ രോഗത്തെക്കുറിച്ചോ കീമോതെറാപ്പിയെക്കുറിച്ചോ ഓര്‍ത്ത് ഒരിക്കലും കരഞ്ഞിട്ടില്ല.കീമോ ചെയ്തപ്പോള്‍ എന്റെ മുടിയെല്ലാം പോയി. വേദന കാരണം ഞാന്‍ കരഞ്ഞു. ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും എന്നെ ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഈ നിലയിലെത്താന്‍ എന്നെ സഹായിച്ചതിന് ഞാന്‍ അവരോട് നന്ദി പറയുന്നു. നഹല്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
Story Highlights: 11-year-old girl hopes to meet Sheikh Mohamed bin Zayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here