ജമ്മു കശ്മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനം, 6 പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ നർവാൾ മേഖലയിൽ രണ്ടിടങ്ങളിൽ സ്‌ഫോടനം. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വർധിപ്പിക്കും.
ശനിയാഴ്ച പുലർച്ചെയാണ് ജമ്മുവിലെ നർവാൾ മേഖലയിൽ ഭീകരർ ആക്രമണം നടന്നത്. ശക്തമായ ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് എഎൻഐയെ റിപ്പോർട്ട് ചെയുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്‌ഫോടനത്തെ തുടർന്ന് പ്രദേശം അടച്ചിട്ടിരിക്കുകയാണ്. വാഹന ഗതാഗതം നിർത്തിവച്ചു. സൈന്യവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി. ഇതിന് പുറമെ നർവാൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
Story Highlights: 6 Injured In Twin Blasts At Jammu And Kashmir’s Narwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here