മോസ്‌കോ-ഗോവ വിമാനത്തില്‍ വീണ്ടും ബോംബ് ഭീഷണി: വിമാനം ഉസ്‌ബെക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു

റഷ്യയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് സുരക്ഷാ ഭീഷണി. റഷ്യയുടെ അസുർ എയറിന്റെ AZV2463 എന്ന വിമാനത്തിനാണ് ബോംബ് ഭീക്ഷണി ലഭിച്ചത്. അസുർ എയറിന് മോസ്‌കോ-ഗോവ റൂട്ടിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ സുരക്ഷാ ഭീക്ഷണിയാണ്. ഇന്ന് പുലർച്ചെയാണ് അസുർ എയറിന്റെ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഗോവ ദബോലിമിലെ എയർപോർട്ട് ഡയറക്ടരുടെ ഓഫീസിലേക്ക് ഇമെയിൽ ലഭിച്ചത്. Azur Air flight from Moscow to Goa diverted after security threat
ഇന്ത്യയുടെ വിമാന അതിർത്തിയിലേക്ക് വിമാനം എത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇത്തരത്തിലുലൊരു ബോംബ് ഭീക്ഷണി വിമാനത്തിന് ലഭിക്കുന്നത്. ആ സമയത്ത് വിമാനം പാകിസ്താന്റെ വ്യോമയാന അതിർത്തിക്ക് ഉള്ളിലായിരുന്നു. തുടർന്ന് പൈലറ്റ് ഉസ്‌ബെക്കിസ്താനിലേക്ക് വിമാനം വഴിതിരിച്ചു വിടുകയായിരുന്നു. അഫ്ഗാനിസ്ഥാന് സമീപമാണ് വിമാനം ഇറക്കിയത്. രണ്ട് നവജാത ശിശുക്കൾ ഉൾപ്പെടെ 238 യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പരിശോധനകൾക്ക് ശേഷം വിമാനത്തെ തിരികെ ഗോവയിലേക്ക് എത്തിക്കും.
Read Also: മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
കഴിഞ്ഞ ജനുവരി ഒമ്പതിനും അസൂർ എയർലൈൻസിന് ബോംബ് ഭീക്ഷണി ലഭിച്ചിരുന്നു. അന്ന് റഷ്യയിലെ അസൂർ എയർ ഓഫീസിലാണ് ബോംബ് ഭീഷണിയുടെ ഇമെയിൽ ലഭിച്ചത്. തുടർന്ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോയ വിമാനത്തെ അടിയന്തിരമായി ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
Story Highlights: Azur Air flight from Moscow to Goa diverted after security threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here