Advertisement

സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നു, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ

January 21, 2023
Google News 2 minutes Read
Arif Muhammad Khan & Pinarayi Vijayan

നാടകീയ നീക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ അംഗീകാരം നൽകിയത് സർക്കാരിനും നേട്ടമാകും. ഇതിനിടയിൽ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സർക്കാർ എടുത്തിരുന്നു. എന്നാൽ ഗവർണർ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങൾക്ക് പ്രസക്തിയില്ലാതെയായി. ഗവർണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച നിയമസഭാ സമ്മേളങ്ങൾക്ക് തുടർച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിച്ചത്. governor approves the draft of policy address

കഴിഞ്ഞ ഒരു മാസത്തിൽ സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവർണർ അംഗീകാരം നൽകിയത് മുതൽ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടർന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത അംഗീകരിക്കാൻ സർക്കാർ അനുവദിക്കുന്നതിൽ ഗവർണർ സന്തുഷനാണെന്ന് കരുതാം. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്.

Read Also: ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ മഞ്ഞുരുക്കം; ഗവര്‍ണറുടെ നയപ്രഖ്യാപനമുണ്ടായേക്കും

ഡിസംബറില്‍ അവസാനിച്ച സമ്മേളനത്തില്‍ സർവലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. ഇതായിരുന്നു പുതുതായി ഉണ്ടായ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ വർഷവും നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിൽ സർക്കാരിനും ഗവർണർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവ പരിഹരിച്ചു മുന്നോട്ട് പോകുകയായിരുന്നു.

Story Highlights: Governor approves the draft of policy address

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here