Advertisement

എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ
ഒ​തു​ങ്ങി

January 21, 2023
Google News 2 minutes Read
The K-Store project to make ration shops smart is limited to paper

റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മലപ്പുറം ജി​ല്ല​യി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്.

മലപ്പുറം ജില്ലയിൽ പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, ഏ​റ​നാ​ട് എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ അ​ഞ്ച് റേ​ഷ​ൻ ക​ട​ക​ളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ റിപ്പോർട്ട് കൈ​മാ​റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. 300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണമുള്ള കടകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

പൊ​തു​ജ​ന സേ​വ​ന കേ​ന്ദ്രം, സ​പ്ലൈ​കോ ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന, 5,000 രൂ​പ വ​രെ​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ബാ​ങ്കി​ങ് സം​വി​ധാ​നം, സം​ഭ​ര​ണ കാ​ലാ​വ​ധി കൂ​ടു​ത​ലു​ള്ള മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മി​നി എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ എ​ന്നി​വ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും കെ-സ്റ്റോറിൽ ഉണ്ടാക്കും. പദ്ധതി പ്രവർത്തികമായാൽ റേ​ഷ​ൻ ക​ട​ക​ളു​ടെ ഭാ​വി​ത​ന്നെ മാറിമറയും.

Story Highlights: The K-Store project to make ration shops smart is limited to paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here