റിപ്പബ്ലിക്ക് ദിനാഘോഷം; വനിത ഒഫീസർമാർക്ക് അംഗികാരം, 108 പേരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാന്‍ വനിത ഒഫീസർമാർക്ക് അംഗികാരം. 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതാ ഓഫീസര്‍മാരെയാണ് പരിഗണിച്ചത്. ഇതാദ്യമായാണ് സേനയില്‍ ഇത്രയധികം വനിതാ ഓഫീസര്‍മാരെ സേനാ യൂണിറ്റുകളെ നയിക്കാന്‍ എത്തുന്നത്.
പുരുഷന്മാരുടെ തുല്ല്യ അവസരം നല്‍കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്‍റ് കമ്മീഷന്‍ പദവി നല്‍കിയിരുന്നു. ഇനി ജൂനിയര്‍ ബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പെര്‍മെനന്‍റ് കമ്മീഷന്‍ പദവി നല്‍കാന് ആണ് തിരുമാനം . ഇതിന് മുന്നോടിയായാണ് 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തിയത്.
Read Also: Republic Day 2023: ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ്
Story Highlights: 108 women officers to be Colonels, can lead Army units first time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here