Advertisement

അങ്ങനെ സംഭവിക്കരുതായിരുന്നു, അതും ലോ കോളജിൽ; നടപടിയിൽ തൃപ്തി: അപർണ ബാലമുരളി

January 22, 2023
Google News 3 minutes Read

എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളജ് അധികൃതരുടെ നടപടികളിൽ തൃപ്തിയെന്ന് അപർണ ബാലമുരളി പറഞ്ഞു. ലോ കോളജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. കുട്ടികൾ മാപ്പ് പറഞ്ഞു. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അപർണ.(aparna balamurali response for student misbehave in law college)

ലോ കോളജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. എന്താണ് ചെയ്യേണ്ടത് എന്ന് കോളജിന് അറിയാം, അതുപോലെ തന്നെ അവർ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തിൽ മാപ്പ് പറഞ്ഞു. കോളജിനെ താൻ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ജനുവരി 18ന് ആയിരുന്നു എറണാകുളം ലോ കോളജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണു അപമര്യാദയായി പെരുമാറിയത്. പരിപാടിക്കിടെ പൂവുമായാണ് വിഷ്ണു വേദിയിലേക്ക് എത്തിയത്.

പൂ സ്വീകരിച്ച അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ചു.വിഷ്ണുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കോളജ് സ്റ്റാഫ് കൗൺസിലിൻ്റേതായിരുന്നു നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.

Story Highlights: aparna balamurali response for student misbehave in law college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here