Advertisement

എംബിഎ പരീക്ഷ ‘പുഷ്പം പോലെ’ പാസായി ചാറ്റ്ജിപിടി

January 22, 2023
Google News 1 minute Read

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടി ഗൗരവമായ ചർച്ചകളാണ് ഉയർത്തുന്നത്. അവതരിപ്പിക്കപ്പെട്ട സമയം മുതൽ ചാറ്റ്ജിപിടി വാർത്തകളിൽ നിറയുന്നു. ഇപ്പോൾ ഇതാ ചാറ്റ്ജിപിടി എംബിഎ പരീക്ഷ പാസായി എന്നാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കയിലെ പെനിസിൽവാനിയയിലുള്ള വാർട്ടൻ സ്കൂൾ ഓഫ് ദി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റ്യൻ ടെർവീഷ് ആണ് ചാറ്റ്ജിപിടിയെക്കൊണ്ട് എംബിഎ പരീക്ഷ എഴുതിച്ചത്.

ചാറ്റ്ജിപിടിയുടെ പ്രകടനം പരിഗണിക്കുമ്പോൾ ബി ഗ്രേഡ് കൊടുക്കാമെന്ന് പ്രൊഫസർ പറയുന്നു. നല്ല രീതിയിലാണ് ചാറ്റ്ജിപിടി ചോദ്യങ്ങളെ നേരിട്ടത്. ചിലപ്പോൾ ഭാവിയിൽ ബാർ എക്സാം പാസാവാൻ കഴിഞ്ഞേക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും ഇത് അപകട സൂചനയും ഉയർത്തുന്നുണ്ട്. ഒരു ഓട്ടോമേറ്റഡ് ബോട്ടിന് പോലും പാസാവാൻ കഴിയുമെന്നത് എംബിഎയുടെ മൂല്യം ഇടിച്ചേക്കുമെന്നും പ്രൊഫസർ പറയുന്നു.

Story Highlights: chatgpt passed mba professor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here