ജനകീയനാകാൻ ഗ്രോക്ക് സ്റ്റുഡിയോ; ഡോക്യുമെന്റുകൾ മുതൽ ഗെയ്മുകൾ വരെ ഉണ്ടാക്കാം; പുതിയ ടൂൾ അവതരിപ്പിച്ചു

വീണ്ടും ഞെട്ടിക്കാൻ ഇലോൺമസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ് എഐ. ഗ്രോക്ക് സ്റ്റുഡിയോ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ടൂൾ ആണ് ഗ്രോക്ക് സ്റ്റുഡിയോ. പുതിയ ടൂൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകൾ, ബ്രൗസർ ഗെയ്മുകൾ, കോഡുകൾ, റിപ്പോർട്ടുകൾ എന്നിവ തയാറാക്കാൻ കഴിയും.
ഗ്രോക്ക് സ്റ്റുഡിയോ ChatGPT കാൻവാസിന് സമാനമായ പ്രവർത്തനമാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രോക്ക് സ്റ്റുഡിയോയും ഗൂഗിൾ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കാൻവാസിനെ പോലെ തന്നെ, ഗ്രോക്ക് സ്റ്റുഡിയോയും സ്പ്ലിറ്റ്-സ്ക്രീൻ ഇന്റർഫേസിൽ ഒരു പുതിയ വിൻഡോയിലൂടെയാണ് പ്രവർത്തിക്കുന്നത്.
എഴുത്തിനും ഉള്ളടക്ക നിർമ്മാണത്തിനും പുറമേ, പൈത്തൺ, സി++, ജാവാസ്ക്രിപ്റ്റ്, ടൈപ്പ്സ്ക്രിപ്റ്റ്, ബാഷ് സ്ക്രിപ്റ്റുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ കോഡ് ജനറേഷനെ ഗ്രോക്ക് സ്റ്റുഡിയോ പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് പ്രിവ്യൂ വിഭാഗത്തിൽ കോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കഴിയും. AI-യിൽ പ്രവർത്തിക്കുന്ന വർക്ക്‌സ്‌പെയ്‌സുകൾക്കായുള്ള മത്സരം ചൂടുപിടിക്കുന്നതിനിടെയാണ് ഗ്രോക്ക് സ്റ്റുഡിയോയുടെ വരവ്. കഴിഞ്ഞമാസമാണ് ഗ്രോക്ക് 3 പുറത്തിറക്കിയത്. നിയന്ത്രണങ്ങളില്ലാതെ മറുപടി നൽകുന്ന ഗ്രോക്ക് ചാറ്റ്‌ബോട്ട് ഉപയോക്താക്കൾക്കിടയിൽ ചർച്ചയായിരുന്നു.
Story Highlights : Now generate docs, code, and games with Grok’s new Studio tool
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here