Advertisement

പാറ്റൂർ ഗുണ്ടാ ആക്രമണ കേസ്; ഓം പ്രകാശിനായി അന്വേഷണം ഊർജിതം

January 22, 2023
1 minute Read

പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഓം പ്രകാശിനായി അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം. ഓം പ്രകാശിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഓംപ്രകാശിന്റെ കൂട്ടാളികൾ നഗരത്തിൽ മണിക്കൂറുകൾ ചിലവഴിച്ച ശേഷം കോടതിയിൽ കീഴടങ്ങിയിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ വിമർശനം ഉയർന്നിരുന്നു.

മാത്രമല്ല പൊലീസ് ഗുണ്ടാ ബന്ധത്തിൽ നടപടികൾ ആരംഭിച്ചിട്ടും ഇപ്പോഴും ചില പൊലീസുകാർ ഗുണ്ടാ സംഘങ്ങളെ സഹായിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഏതു വിധേയനെയും ഗുണ്ടാ സംഘത്തലവനായ ഓം പ്രകാശിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം.

അതേ സമയം ക്രിമിനൽ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ
പൊലീസ് ആസ്ഥാനത്ത് വിവരശേഖരണം പുരോഗമിക്കുകയാണ്. യൂണിറ്റ് മേധാവികളുടെ റിപ്പോർട്ട് ലഭിച്ചാൽ അത് പരോശോധിച്ചു നടപടിയിലേക്ക് കടക്കും.

Read Also: പാറ്റൂർ ആക്രമണ കേസ്; ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ഫ്ലാറ്റിൽ പ്രത്യേക സംഘത്തിന്റെ അപ്രതീക്ഷിത പരിശോധന

Story Highlights: Cops Intensify Search For Om Prakash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top