Advertisement

ജമ്മുവിൽ വീണ്ടും സ്‌ഫോടനം; പൊലീസുകാരന് പരുക്കേറ്റു, 24 മണിക്കൂറിനിടെ മൂന്നാം സംഭവം

January 22, 2023
Google News 2 minutes Read
Explosion in Jammu's Bajalta injures cop 3rd blast in 24 hours

ഇരട്ട ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുവിൽ വീണ്ടും സ്ഫോടനം. ശനിയാഴ്ച അർദ്ധരാത്രി ജമ്മുവിലെ സിദ്ര ഏരിയയിലെ ബജൽത ജംഗ്ഷനിലാണ് സംഭവം. വാഹനത്തിൻ്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസ് കോൺസ്റ്റബിളിന് പരുക്കേറ്റു.

സുരീന്ദർ സിംഗ് എന്ന ഉദ്യോഗസ്ഥൻ സിധ്ര ചൗക്കിൽ ഡ്യൂട്ടിയിലിരിക്കെ മണൽ കയറ്റി വന്ന ലോറി തടഞ്ഞു. ട്രക്ക് നിർത്തിയതിന് തൊട്ടു പിന്നാലെ യൂറിയ ടാങ്ക് (എഞ്ചിനിലെ മലിനീകരണം വൃത്തിയാക്കുന്നതിനുള്ള പ്രത്യേക ടാങ്ക്) പൊട്ടിത്തെറിക്കുകയും പൊലീസുകാരന് പൊള്ളലേൽക്കുകയും ചെയ്തു. സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

അന്വേഷണത്തിൽ ഇതൊരു അപകടമല്ലെന്ന് കണ്ടെത്തുകയും നഗ്രോത പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സ്‌ഫോടനമാണ് ഇത്. മൂന്ന് സ്‌ഫോടനങ്ങളിലുമായി ഒരു പൊലീസുകാരനാടകം പത്ത് പേർക്ക് പരുക്കേറ്റു.

Story Highlights: Explosion in Jammu’s Bajalta injures cop, 3rd blast in 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here