‘റിവ’ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘റിവ’ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 23 അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്ന് സൈനുല്‍ ആബിദ് തോരപ്പ (പ്രസിഡണ്ട്), ഹനീഫ പൂവത്തിപൊയില്‍, ലത്തിഫ് ബാബു (വൈ. പ്രസിഡന്റുമാര്‍), റഷീദ് തമ്പലക്കോടന്‍ (ജന. സെക്രട്ടറി), ഫൈസല്‍ മാളിയേക്കല്‍, സുനില്‍ മാമൂട്ടില്‍ (സെക്രെട്ടറിമാര്‍), അന്‍സാര്‍ ചരലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജിയോ പൂവത്തിപൊയില്‍, ശ്രീജിത്ത് നമ്പ്യാര്‍ (ഐ ടി), സലാഹുദ്ധീന്‍, വാപ്പു പുതിയറ, നാസര്‍ മൂച്ചിക്കാടന്‍ (കള്‍ച്ചറല്‍) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. ഹനീഫ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
Read Also: ദുബായിലേക്കുള്ള യാത്രയ്ക്കിടെ എമിറേറ്റ്‌സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
അബ്ദുറഹ്‌മാന്‍, അഷ്റഫ്, ബൈജു, ഹംസ പരപ്പന്‍, ഇസ്ഹാക്ക് ചേരൂര്‍, ജോണ്‍സന്‍ മണിമൂളി, ചെറിയാപ്പു കടൂരാന്‍, നിസാബ് മുണ്ട, സലിം കുഞ്ഞിപ്പ, സുനില്‍ മാമൂട്ടില്‍ എന്നിവരെ നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. റിയാദില്‍ പ്രവാസികളായ വഴിക്കടവ് നിവാസികള്‍ 0503624222, 0531626794, 0558315036 എന്നി നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Story Highlights: Riva annual general meeting elected new members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here