പീഡിപ്പിച്ച പെൺകുട്ടിയെ തന്നെ ശൈശവ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

പീഡിപ്പിച്ച പെൺകുട്ടിയെ തന്നെ ശൈശവ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെയും കല്യാണം നടത്തിയ ഉസ്താദിനെയും പിടികൂടി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.16 വയസ്സുള്ള പെൺകുട്ടിയെയാണ് അറസ്റ്റിലായ പനവൂർ സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. ( child marriage youth arrested in Nedumangad ).
പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാർമ്മികത്വം നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായിരിക്കുന്നത്. പ്രധാന പ്രതിപീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്. ശൈശവ വിവാഹം കഴിച്ച പെൺകുട്ടിയെ 2021-ലാണ് പ്രതി പീഡിപ്പിച്ചത്. ഈ കേസിൽ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.
പെൺകുട്ടി സ്കൂളിൽ ഹാജരാകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ വിവാഹം നടത്തിയത് രഹസ്യമായായിരുന്നു. നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: child marriage youth arrested in Nedumangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here