Advertisement

“തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക്

January 23, 2023
3 minutes Read

ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്താവനകളും പലപ്പോഴും വാർത്തയാകാറുണ്ട്. ശതകോടീശ്വരൻ ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആളുകളെ അപ്‌ഡേറ്റ് ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമായി ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് മസ്‌ക്. ഈ അടുത്തിടെ, രണ്ടാമത്തെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം മസ്‌ക് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ചതിന് ശേഷം തനിക്ക് മരണപെടുന്നപോലെ തോന്നി എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഒരു ട്വീറ്റിലാണ് തന്റെ രണ്ടാമത്തെ കോവിഡ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന് ശേഷം തനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായെന്ന് മസ്‌ക് കുറിച്ചത്. “എന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിൽ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം എഴുതി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നു. പക്ഷെ ‘ചെറിയ ജലദോഷം’ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി. കൈ വേദനിച്ചതൊഴിച്ചാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ ആദ്യത്തെ വാക്സിൻ എടുത്തുവെങ്കിലും രണ്ടാമത്തേത് തകർത്തുകളഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി.

Story Highlights: Elon Musk criticises Covid vaccines and says he felt like dying after his second booster shot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top