ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി; കുടുംബത്തിലെ 7 പേർ ചികിത്സ തേടി

ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കുടുംബത്തിന്റെ പരാതി. ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള ഏഴുപേർ ചികിത്സ തേടി. തൃശൂർ കാട്ടൂർ കരാഞ്ചിറ സ്വദേശികളായ പാപ്പശേരി ഓമന (65), ആന്റണി (13), എയ്ഞ്ചൽ (8), അയന (7), ആഡ്രിന (6), ആരോൺ (10), ആൻ ഫിയ (3) എന്നിവരാണ് കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.
Read Also: ‘വെജിറ്റേറിയനാണ് നല്ലത്, ബിരിയാണി കഴിച്ചിട്ട് ഡാൻസ് കളിക്കാൻ പറ്റുമോ? ‘; കലോത്സവ ഭക്ഷണത്തിൽ സ്പീക്കർ
തൃശൂരിലെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയുണ്ടായതെന്ന് ആരോഗ്യ വിഭാഗത്തിന് കൊടുത്ത പരാതിയിൽ പറയുന്നു. കുട്ടികളടക്കമുള്ളവർക്ക് വയറിളക്കവും ഛർദിയും അനുഭപ്പെടുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് കളമശ്ശേരിയിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് കളമശേരി കുടുംബശ്രീ ഹോട്ടലിൽ നിന്നും ഊണു കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അങ്കമാലി ഡി പോൾ കോളേജിലെ 10 ഡിഗ്രി വിദ്യാർത്ഥികളാണ് ഭക്ഷണം കഴിച്ചത്.
പലർക്കും ഉച്ചതിരിഞ്ഞ് ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. ഒരു വിദ്യാർത്ഥിനിയെ ശരീരം തടിച്ചു വീർത്തതിനേത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമ്പോഴാണ് തൃശൂരിൽ വീണ്ടും ഭക്ഷ്യ വിഷബാധാ പരാതി ഉയരുന്നത്.
Story Highlights: Food poisoning from biryani in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here