കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. 40 വര്‍ഷക്കാലമായി പ്രവാസ ജീവിതം നയിച്ച് വന്നിരുന്ന വടകര പുതുപ്പണം പാലയാട്ടു നട പാലയുള്ള പറമ്പില്‍ നടരാജന്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. കരള്‍,കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബഹ്റൈനിലെ സല്‍മാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. (kozhikode man died in bahrain)
സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുന്നതിനിടെ കഴിഞ്ഞ നാല് ദിവസമായി അസുഖം ബാധിച്ച് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ അഡ്മിറ്റായിരുന്നു.
പൊതു പ്രവര്‍ത്തക ഷീജ നടരാജനാണ് ഭാര്യ. മകന്‍ നവനീത് യൂണിഗ്രാഡ് എജുക്കേഷന്‍ സെന്ററില്‍ ബി ബി എ വിദ്യാര്‍ഥിയാണ്.സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Story Highlights: kozhikode man died in Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here