ഒരു പപ്പടത്തിന് വില 500 രൂപ ! പേര് അൽപം മാറ്റിയാൽ വില കൂടുമോയെന്ന് സോഷ്യൽ മീഡിയ

ഭക്ഷണം കാടും മലയും കടലും താണ്ടി മറ്റൊരു രൂപത്തിലും ഭാവത്തിലും പുനരവതരിക്കാറുണ്ട്. നമ്മുടെ ഷാർജ ഷേക്ക് പുറംരാജ്യങ്ങളിലെ ബനാന സ്മൂത്തിയാകുന്നത് ഒരു ഉദാഹരണം മാത്രം. എന്നാൽ മലയാളികളുടെ പ്രിയ പപ്പടം മേര് മാത്രം മാറ്റി 500 രൂപയ്ക്ക് വിൽക്കുകയാണ് അങ്ങ് ദൂരെ…മലേഷ്യയിൽ ! ( Malaysian Restaurant Calls Popular Indian Papads Asian Nachos )
ഏഷ്യൻ നാച്ചോസ് എന്ന പേരിലാണ് പപ്പടം വിൽപന തകൃതിയായി നടക്കുന്നത്. സ്‌നിച്ച് ബൈ ദ തീവ്‌സ് എന്ന മലേഷ്യൻ റെസ്റ്റോറന്റിലാണ് 27 മലേഷ്യൻ റിംഗറ്റ് അഥവാ 500 രൂപയ്ക്ക് പപ്പടം വിറ്റഴിക്കുന്നത്.
A culinary crime has been committed pic.twitter.com/owYQoILSnk
— samantha (@NaanSamantha) January 22, 2023
സംഭവത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പേര് മാറ്റിയതിലും, പേര് മാറ്റി കൊള്ള വില ഈടാക്കുന്നതിലുമാണ് സോഷ്യൽ മീഡിയ അതൃപ്തി രേഖപ്പെടുത്തുന്നത്. നേരത്തെ ക്രേപ്പ് എന്ന പേരിൽ ദോശ വറ്റതും വിവാദത്തിലായിരുന്നു.
And how much is each portion going for? I am guessing 200% profit per plate as popadums are cheap. It’s a nice racket! 😂😂😂😂😂
— Man United Fanatic (@Utd_Buzz) January 22, 2023
Story Highlights: Malaysian Restaurant Calls Popular Indian Papads Asian Nachos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here