20 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 35 കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ മുംബൈയിൽ 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 35 കാരൻ പീഡിപ്പിച്ചു. അയൽവാസിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയും ഇരയും ഒരേ പ്രദേശവാസികളാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. പെൺകുഞ്ഞിനെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വീട്ടിലെത്തിയ ശേഷം കുട്ടി നിർത്താതെ കരയുന്നത് കണ്ട് അമ്മയ്ക്ക് സംശയം തോന്നി.
പെൺകുട്ടിയെ മാതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ബലാത്സംഗത്തിനിരയായെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അമ്മയുടെ പരാതിയിൽ വർളി പൊലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
Story Highlights: Mumbai Man Arrested For Raping 20-Month-Old Baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here