Advertisement

ബ്രിജി ഭൂഷണെ പിന്തുണച്ച് നേതൃത്വം; പരാതി ലഭിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി വി.എൻ.പ്രസൂദ്

January 23, 2023
Google News 4 minutes Read
Wrestlers Protest, PN Prasood

വനിതാ ഗുസ്തി താരങ്ങളിൽ നിന്ന് ദേശീയ ഗുസ്തി ഫെഡറേഷന് യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി വി.എൻ.പ്രസൂദ്. 24 ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സാഹചര്യം വ്യക്തമാക്കിയത്. സമരത്തിന് ഇറങ്ങുന്നതിന് മുൻപ് ആരോപണങ്ങൾ പരാതിരൂപത്തിൽ തനിക്കോ ബന്ധപ്പെട്ടവർക്കോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫെഡറേഷൻ പ്രസിഡന്റ് ബ്രിജി ഭൂഷൺ ശരൺ സിംഗിനെതിരായ പരാതിയിൽ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. WFI General Secretary VN Prasood said no complaint has been received regarding the controversy

കേരളത്തിൽ നിന്ന് പരാതിപ്പെട്ടത് ആരെന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം അഞ്ച് താരങ്ങളാണ് കേരളത്തിൽ നിന്ന് ദേശീയ ക്യാമ്പിൽ പങ്കെടുത്തത്. അതിൽ മൂന്ന് പേര് തങ്ങൾക്ക് പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ മറുപടിക്കായും കാത്തിരിക്കുന്നു. സമരത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തനിക്കോ ബന്ധപ്പെട്ടവർക്കോ ഇത്തരത്തിൽ ഒരു പരാതി ആരും നൽകിയിട്ടില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.

Read Also: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ബോഡി യോഗം മാറ്റി; നടപടി കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്ന്

വിവാദത്തിൽ അന്വേഷണത്തിനായി കേന്ദ്ര സർക്കാർ അന്വേഷണ സമിതിയെ വെച്ച തീരുമാനത്തെ നൂറുശതമാനം സ്വാഗതം ചെയ്യുന്നു. അന്വേഷണവുമായി എല്ലാ തരത്തിലും ഫെഡറേഷൻ സഹകരിക്കും. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ ബ്രിജി ഭൂഷൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.എൻ.പ്രസൂദ് വ്യക്തമാക്കി. കൂടാതെ, ഇന്ത്യൻ റസലിംഗ് ഫെഡറേഷൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും പിരിച്ചു വിടാൻ സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: WFI General Secretary VN Prasud said no complaint has been received regarding the controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here