76 വർഷം മുമ്പ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള ട്രെയിൻ ടിക്കറ്റ്; ഒമ്പത് പേർക്കുള്ള ടിക്കറ്റ് നിരക്ക് 36 രൂപ

സാങ്കേതിക വിദ്യയും ജീവിതവും ഒരുപാട് വളർച്ച പ്രാപിച്ച കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പഴയകാലത്തെ പലതും നമ്മൾ ഇന്നും സൂക്ഷിച്ച് വെക്കുന്നത്. അതുപോലെ ഒരു ട്രെയിൻ ടിക്കറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വാതന്ത്ര്യസമര കാലത്ത് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ വേണ്ടി എടുത്തതാണ് ടിക്കറ്റ് ആണിത്.
ഈ ടിക്കറ്റിലെ വിവരം അനുസരിച്ച് 1947 -ൽ എടുത്ത ടിക്കറ്റാണിത്. ഒമ്പത് പേർക്ക് വേണ്ടിയാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ടിക്കട്ടിൽ കാണിച്ചിരിക്കുന്നത് പ്രകാരം ഒമ്പത് പേർക്കുള്ള ഈ ടിക്കറ്റിന് 36 രൂപ ഒമ്പത് അണയാണ് അന്ന് ഈടാക്കിയിരുന്നത്. PakRailLovers എന്ന ഫേസ്ബുക്ക് പേജിലാണ് ടിക്കറ്റിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്.
റാവൽപിണ്ടിയിൽ നിന്ന് അമൃത്‌സറിലേക്കുള്ള യാത്രയ്ക്ക് 36 രൂപയും 9 അണയും ചിലവാകുന്ന ട്രെയിൻ ടിക്കറ്റിന്റെ ചിത്രം. ഒരുപക്ഷേ ഒരു കുടുംബം ഇന്ത്യയിലേക്ക് കുടിയേറിയിരിക്കാം എന്നാണ് കരുതുന്നത്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയിൽ ചിത്രം ശ്രദ്ധ നേടിയത്. നിരവധി ചിത്രം ഷെയർ ചെയ്യുകയും ലൈക്കുകൾ നൽകുകയും ചെയ്തു.
Story Highlights: Railway ticket from Pakistan to India issued 76 years ago goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here