Advertisement

ആക്രിക്കൊപ്പം എടിഎം കാര്‍ഡും പെട്ടു; മറന്നുപോകാതിരിക്കാന്‍ പിന്‍ നമ്പര്‍ പുറമേ എഴുതി; പ്രവാസിക്ക് നഷ്ടമായത് 6 ലക്ഷം രൂപ

January 23, 2023
Google News 3 minutes Read

ചെങ്ങന്നൂരില്‍ പ്രവാസിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ മോഷ്ടിച്ച തെങ്കാശി സ്വദേശി അറസ്റ്റില്‍. തെങ്കാശി സ്വദേശി ബാലമുരുകന്‍ ആണ് പോലീസ് പിടിയിലായത്. (TamilNadu man who steal 6 lakh rupees from atm arrested)

പ്രവാസിയായ ഷാജി അമ്മയുടെ പക്കല്‍ ഏല്‍പിച്ച എടിഎം കാര്‍ഡ് ചെങ്ങന്നൂരിലെ ആക്രി കടയില്‍ നിന്നാണ് ബാലമുരുകന് ലഭിച്ചത്. വീട്ടിലെ ആക്രി സാധനങ്ങള്‍ വിറ്റതിനിടയില്‍ അബദ്ധത്തില്‍ എടിഎം കാര്‍ഡും ഉള്‍പ്പെട്ടു. പിന്‍ നമ്പര്‍ മറന്നുപോകാതെ ഇരിക്കാന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു. ഇതോടെ ബാലമുരുകന് വലിയ അത്ഭുതങ്ങള്‍ കാണിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍പറ്റി. പണം നഷ്ടപ്പെട്ടത്തോടെ ഉടമ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രാജ്യത്തെ 61 എടിഎമ്മുകളില്‍ നിന്നാണ് 6 ലക്ഷം പിന്‍വലിച്ചത്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

പ്രതിയില്‍ നിന്നും 6 ലക്ഷത്തോളം രൂപ പോലീസ് കണ്ടത്തെിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ സിഐ എ.സി വിപിന്‍, എസ്‌ഐ ബാലാജി എന്നിവര്‍ അടങ്ങിയ സംഘമാണ് ബാലമുരുകനെ പിടികൂടിയത്.

Story Highlights: TamilNadu man who steal 6 lakh rupees from atm arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here