ഉമ്രാൻ മാലിക് ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം

ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് പാകിസ്താൻ പേസർ പാക് പേസർ ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം ആക്വിബ് ജാവേദ്. റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനത്തിലെ ആദ്യ സ്പെല്ലും അവസാന സ്പെല്ലും പരിഗണിക്കുമ്പോൾ ഉമ്രാൻ്റെ വേഗത ഗണ്യമായി കുറയാറുണ്ടെന്നും ആക്വിബ് ജാവേദ് പറഞ്ഞു.
“ഹാരിസ് റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനം പരിഗണിക്കുമ്പോൾ ആദ്യ സ്പെല്ലിൽ ഉമ്രാൻ മാലിക്ക് 150 കിലോമീറ്റർ എറിയും. ഏഴാമത്തെയോ എട്ടാമത്തെയോ ഓവറുകൾ എറിയുമ്പോൾ 138 കിലോമീറ്ററായി കുറയും. 160 കിലോമീറ്റർ വേഗത്തിൽ പന്തെറിയുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ, മത്സരത്തിലുടനീളം ഒരേ വേഗത്തിൽ പന്തെറിയുക എന്നത് നിർണായകമാണ്. കോലിയും മറ്റ് ബാറ്റർമാരും തമ്മിലുള്ള വ്യത്യാസം പോലെയാണ് ഇത്. ഹാരിസ് റൗഫിൻ്റെ ഭക്ഷണക്രമവും ജീവിതരീതിയും പരിശീലനവുമൊക്കെ വളരെ മികച്ചതാണ്.”- ആക്വിബ് ജാവേദ് പറഞ്ഞു.
Story Highlights: umran malik haris rauf fitness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here