‘അക്രമ സമരങ്ങള്‍ നടത്തിയിട്ടുള്ള സിപിഐഎമ്മിന് എന്തിന് അസഹിഷ്ണുത?’; പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിപക്ഷനേതാവ്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറസ്റ്റ് പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അറസ്റ്റിന്റെ അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതണ്ട. അക്രമ സമരങ്ങള്‍ നടത്തിയിട്ടുള്ള സിപിഐഎമ്മിന് സമരം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ( v d satheesan on p k firos arrest)
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ്. യൂത്ത് ലീഗ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന്റെ പേരിലാണ് അറസ്റ്റ്. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ട.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
കേരളത്തില്‍ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണ്. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ സമരമെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്രഅസഹിഷ്ണുത? ജനാധിപത്യത്തെയാണ് സര്‍ക്കാര്‍ കയ്യാമം വയ്ക്കുന്നത്.
തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും പ്രതിഷേധിക്കും. ജനകീയ സമരങ്ങളുടെ മുന്‍ നിരയില്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകും. അറസ്റ്റിലൂടെ ഭയപ്പെടുത്താന്‍ നോക്കണ്ട.
Story Highlights: v d satheesan on p k firos arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here