73 ലക്ഷം രൂപയുടെ വിദേശകറന്‍സി ഒളിപ്പിച്ചത് പുസ്തകങ്ങളില്‍

മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 90,000 ഡോളറിന്റെ കറൻസി നോട്ടുകൾ പിടികൂടി. മുംബൈയില്‍ വിമാനമിറങ്ങിയ വിദേശപൗരനില്‍ നിന്നാണ് ഏകദേശം 73.43 ലക്ഷം രൂപയുടെ നോട്ടുകൾ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പുസ്തകത്തിന്റെ പേജുകൾക്കിടയിൽ കണ്ടെടുക്കുന്ന നോട്ടിന്റെ വീഡിയോയും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
Mumbai Airport Customs intercepted a foreign national and seized 90,000 USD concealed in pages of books.@NBTDilli @NBTMumbai @CSMIA_Official #mumbai pic.twitter.com/STg2lHNzIZ
— Maneesh Aggarwal (@ManeeshLLB) January 24, 2023
സ്വർണവും കറൻസിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഒളിപ്പിച്ച് കടത്തുന്നതും പിടിക്കപ്പെടുത്തുന്നതും ഇന്ത്യയിൽ വളരെ സാധാരണമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ജയ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 55 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.
Story Highlights: foreign currency seized from foreign national dollars stuffed in books
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here