എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ക്രൈംബ്രാഞ്ച്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ജാമ്യം റദ്ദാക്കി. അഭിഭാഷകനെ ആക്രമിച്ച കേസിലാണ് എറണാകുളം സി ജെ എം കോടതിയുടെ നടപടി. ഇന്നലെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ടനെ തുടർന്നാണ് നടപടി.(pm arshos bail canceled ernakulam cjm court)
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.അർഷോയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ഓഗസ്റ്റ് മാസത്തിലാണ് ജാമ്യം ലഭിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മൂന്നാഴ്ചക്കാലം ആശുപത്രിയിലായിരുന്നെന്ന് പി എം ആര്‍ഷോ പ്രതികരിച്ചു. സ്വാഭാവികമായ നടപടിയുടെ ഭാഗമായിട്ടാണ് ജാമ്യം റദ്ദാക്കിയിട്ടുള്ളത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന നിലയുണ്ടായിട്ടുണ്ട്. അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്‍ഷോ പറഞ്ഞു.
Story Highlights: pm arshos bail canceled ernakulam cjm court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here