ധോണി നിവാസികൾക്ക് ആനപ്പേടിയിൽ നിന്നും മുക്തിയില്ല; ഇന്നലെ രാത്രി കാട്ടാനയിറങ്ങി

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനപ്പേടി. നാടിനെ വിറപ്പിച്ച പി.ടി സെവൻ എന്ന ധോണിയെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയിൽ കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആർആർടി എത്തിയാണ്.(wild elephant again in palakkad dhoni)
ആശങ്കയെന്ന് ധോണി നിവാസികൾ പറയുന്നു. ശാശ്വത പരിഹാരം വേണം. ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒറ്റയാനിറങ്ങിയത്. ജനവാസമേഖലയിലെത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ.കൂട്ടിലായ ധോണി എന്ന കൊമ്പനെ മെരുക്കി എടുക്കാനുള്ള പ്രവർത്തനങ്ങൾ ഒരാഴ്ചക്ക് ശേഷം തുടങ്ങും.
Story Highlights: wild elephant again in palakkad dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here