Advertisement

‘മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’; തുക കൈമാറി ദിവ്യ എസ് അയ്യർ

January 25, 2023
4 minutes Read

രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ എക്‌സലൻസ് ഇൻ ഗുഡ് ഗവർണൻസ് അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യർ ഫേസ്ബുക്കിലൂടെ അറിയിച്ചു.ഔദ്യോഗിക മീറ്റിംഗുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.(Excellence in Good Governance awards price value donated to cm fund- divya s iyer)

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ദിവ്യ എസ് അയ്യർ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും.
സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.ദിവ്യ എസ് അയ്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Story Highlights: Excellence in Good Governance awards price value donated to cm fund- divya s iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top