പത്മ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ദിലിപ് മഹലനബീസിന് പത്മ വിഭൂഷൺ

പത്മ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഒആർഎസ്സിന്റെ പിതാവ് എന്ന് അറിയപ്പ്‌പെടുന്ന ദിലിപ് മഹലനബീസിനാണ് പത്മ വിഭൂഷൺ. ഗാന്ധിയൻ അപ്പുകുട്ടൻ പൊതുവാളിന് പത്മശ്രീ ലഭിച്ചു. ( father of ors dilip mahalanabis gets padma vibhushan )
25 പത്മ ശ്രീയും ഒരു പത്മ വിഭൂഷൺ പുരസ്‌കാരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഗാ സാമൂഹിക പ്രവർത്തകനായ രാംകുയിവാങ്‌ബെ ന്യൂമെക്ക് പത്മശ്രീ ലഭിച്ചു. ഡോ.മുനീശ്വർ ചന്ദർ ദവാറിനും, സിദ്ദി ഗോത്രവർഗ സാമൂഹിക പ്രവർത്തകയും നേതാവുമായ ഹീരാബായി ലോബിക്കും ഡോക്ടർ രത്തൻ ചന്ദ്രകർക്കും പത്മശ്രീ ലഭിച്ചു. തെലങ്കാനയിൽ നിന്നുള്ള 80-കാരനായ രാമകൃഷ്ണ റെഡ്ഡിയാണ് സാഹിത്യരംഗത്ത് പത്മ പുരസ്‌കാരം നേടിയത്.
2022 ഒക്ടോബർ 17നാണ് ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റ് ഇന്റർനാഷ്ണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയ്നിങ്ങിൽ ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്. 1966 ൽ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലൊണ് ഒആർഎസ് ആദ്യമായി പരീക്ഷിച്ചത്. ഈ സമയത്ത് പടർന്ന് പിടിച്ച കോളറയിൽ മരണനിരക്ക് കുറയ്ക്കാൻ ഒആർഎസ് സഹായിച്ചു. 30% ആയിരുന്ന മരണനിരക്ക് വെറും 3% ലേക്ക് ചുരുക്കാൻ ഒആർഎസിന് സാധിച്ചു. അങ്ങനെയാണ് ഒആർഎസ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്. ഒടുവിൽ ഇരുപതാം നൂറ്റാണ്ടിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ഒആർഎസിനെ ശാസ്ത്രലോകം വാഴ്ത്തി.
Story Highlights: father of ors dilip mahalanabis gets padma vibhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here