രണ്ട് വർഷങ്ങൾക്കു ശേഷം കങ്കണ റണാവത്ത് ട്വിറ്ററിൽ തിരികെയെത്തി

ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്ത് ട്വിറ്ററിൽ തിരികെയെത്തി. ശതകോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെയാണ് കങ്കണയുടെ തിരിച്ചുവരവ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ പങ്കുവച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് 2021 മെയ് മാസത്തിലാണ് കങ്കണയുടെ ട്വിറ്റർ ഹാൻഡിൽ നീക്കം ചെയ്തത്.
‘എല്ലാവർക്കും നമസ്കാരം, ഇവിടെ തിരികെ എത്തിയതിൽ സന്തോഷം.’- തിരിച്ചുവരവിൽ കങ്കണ ട്വീറ്റ് ചെയ്തു. അക്കൗണ്ടിന് ഇതുവരെ ബ്ലൂ ടിക്ക് ലഭിച്ചിട്ടില്ല.
Hello everyone, it’s nice to be back here 🙂
— Kangana Ranaut (@KanganaTeam) January 24, 2023
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ വിവാദ പ്രസ്താവന നടത്തിയതോടെയാണ് ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് നീക്കം ചെയ്തത്. അതിനു മുൻപും പലതവണ ട്വിറ്ററിൻ്റെ നിലപാടുകൾക്ക് വിരുദ്ധമായി കങ്കണ പ്രസ്താവനകൾ നടത്തിയിരുന്നു.
Story Highlights: kangana ranaut back in twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here