‘ഞാനാണ് ലോകത്തിലെ ഒന്നാം നമ്പർ താരം’; തനിക്ക് പിന്നിലാണ് കോലിയെന്ന് പാക് താരം ഖുറം മൻസൂർ

താനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരം ഖുറം മൻസൂർ. വിരാട് കോലി പോലും തനിക്ക് പിന്നിലാണെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഖുറം മൻസൂർ പറഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകൾ മുൻനിർത്തിയാണ് ഖുറം മൻസൂറിൻ്റെ അവകാശവാദം.
“ഞാൻ വിരാട് കോലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യമെന്തെന്നാൽ, 50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ മികച്ചതാണ്. കോലി ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. ഞാൻ ഓരോ 5.68 ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. എൻ്റെ ശരാശരിയായ 53 പരിഗണിക്കുമ്പോൾ കഴിഞ്ഞ 10 വർഷമായി ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക താരങ്ങളിൽ ഞാൻ അഞ്ചാമതാണ്.
2008ലാണ് ഖുറം മൻസൂർ ദേശീയ ടീമിനായി അരങ്ങേറുന്നത്. പാകിസ്താനു വേണ്ടി 16 ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും 3 ടി-20കളിലും താരം കളിച്ചു. 2016നു ശേഷം ഖുറം മൻസൂർ ദേശീയ ടീമിനായി കളിച്ചിട്ടില്ല.
Story Highlights: Khurram Manzoor Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here