പേര് നൽകി, കാലടയാളം പതിപ്പിച്ചു; വളർത്തു നായക്ക് ജനനസർട്ടിഫിക്കറ്റ്….

കൗതുകം നിറഞ്ഞ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിലാണ് നമുക്കിടയിലേക്ക് എത്തുന്നത്. ഒരു നവജാത നായ്ക്കുട്ടി അതിന്റെ ജനന സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അത് എങ്ങനെ എന്നല്ലേ? ഇതുതന്നെയാണ് ആളുകളെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നായ്ക്കുട്ടി തന്റെ ഉടമയുടെ സഹായത്തോടെ ജനന സർട്ടിഫിക്കറ്റിൽ കാലുകൾ കൊണ്ട് പ്രിന്റ് ചെയ്യുന്നതാണ് ദൃശ്യത്തിൽ ഉള്ളത്.
അലക്സ് എന്നാണ് നായക്കുട്ടിയുടെ പേര്. മാതാപിതാക്കളുടെ പേരും ജനനത്തീയതിയും സഹിതം ജനന സർട്ടിഫിക്കറ്റിൽ അവന്റെ പേര് ചേർത്തിരിക്കുന്നത്. ഉടമ നായകുട്ടിയുടെ കുഞ്ഞിക്കാലുകൾ പിടിച്ച് സർട്ടിഫിക്കറ്റിൽ അവന്റെ കാലുകൾ അമർത്തുന്നതും വീഡിയോയിൽ കാണാം.
ലാഡ്ബൈബിൾ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. 4.5 മില്യൺ വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Story Highlights: Puppy signs its birth certificate with paw prints
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here