വിജിലൻസ് ഇൻസ്പെക്ടറിൽ നിന്നും ഡി.വൈ.എസ്.പിയിലേക്ക്; നടൻ സിബി തോമസിന് സ്ഥാനക്കയറ്റം

പൊലീസ് ഉദ്യോഗസ്ഥനും സിനിമ നടനുമായ സിബി തോമസിന് വിജിലൻസ് ഇൻസ്പെക്ടറിൽ നിന്നും സ്ഥാനകയറ്റം. വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് പുതിയ നിയമനം.കൊച്ചി പാലാരിവട്ടം, കാസര്‍ഗോട് ആദൂര്‍ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.(sibi thomas actor police officer promoted to dysp)
നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു.
Story Highlights: sibi thomas actor police officer promoted to dysp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here