അർബൻ നിധി തട്ടിപ്പ്; പ്രതി ഷൗക്കത്തലിയുടെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടിൽ റെയ്ഡ്

അർബൻ നിധി തട്ടിപ്പിൽ പ്രതി ഷൗക്കത്തലിയുടെ വീട്ടിൽ റെയ്ഡ്. മലപ്പുറം ചങ്ങരംകുളത്തെ വീട്ടിലാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തുന്നത്. കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കണ്ണൂരിൽ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ ക്രൈംബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അന്വേഷിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കിയിരുന്നു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ് മേൽനോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ & കാസർഗോഡ് യൂണിറ്റ് ഡിവൈ.എസ്.പി റ്റി. മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി. ഗോപകുമാർ, എം. സജിത്ത്, ആർ. രാജേഷ് എന്നിവർ അംഗങ്ങളായിരിക്കും.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 ക്രൈം കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
Story Highlights: Urban Nidhi investment scam Investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here