‘ഇതുപോലുള്ള സിനിമകള്‍ കാണണം’; പഠാനെ പുകഴ്ത്തി അനുപം ഖേറും കങ്കണ റണാവത്തും

ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ ചിത്രം പഠാന്‍ ഇന്നലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബോയ്‌ക്കോട്ട് പ്രചാരണങ്ങള്‍ വ്യാപകമായി നടന്നെങ്കിലും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ് നടി കങ്കണ റണാവത്തും മുതര്‍ന്ന നടന്‍ അനുപം ഖേറും അടക്കം പഠാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പഠാന്‍ പോലുള്ള സിനിമകള്‍ വിജയിക്കണമെന്നും ഇത്തരം സിനിമകള്‍ ആളുകള്‍ കാണണമെന്നും കങ്കണ പറഞ്ഞു. ഹിന്ദി സിനിമ മറ്റ് സിനിമാ വ്യവസായങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. അതിനെ തിരികെയെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കങ്കണ പറഞ്ഞു. പഠാന്‍ വലിയ ബജറ്റില്‍ നിര്‍മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
ചിത്രം ബ്ലോക്ക്ബസ്റ്ററാവുമെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ അതിഗംഭീരമാണെന്നും തരണ്‍ ആദര്‍ശ് അടക്കമുള്ള ബോളിവുഡ് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഇന്‍ഡോറിലും ബീഹാറിലും അടക്കം ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു.
Read Also: ആരാണ് ഈ ഷാരൂഖ് ഖാന്‍? പത്താന്‍ വിവാദങ്ങള്‍ക്കിടെ ചോദ്യവുമായി അസം മുഖ്യമന്ത്രി
ചിത്രത്തിന്റെ പ്രീബുക്കിംഗ് 50 കോടിയ്ക്ക് മുകളിലായിരുന്നു. ഹൈന്ദവ സംഘടനകള്‍ നടത്തിയ ബഹിഷ്‌കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിന്റെ കുതിപ്പ് തുടരുന്നത്.
Story Highlights: Anupam Kher and Kangana Ranaut praised Pathan movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here