ഗാന്ധിക്ക് പകരം അനുപം ഖേർ; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി
ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.
എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ വിഡിയോ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്. 500 രൂപാ നോട്ടിൽ ഗാന്ധിയുടെ ഫോട്ടോക്ക് പകരം തന്‍റെ ഫോട്ടോ, എന്തും സംഭവിക്കാം! എന്നാണ് അനുപം ഖേര്‍ കുറിച്ചത്.
ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്. എന്നാൽ, 1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്.
ഷാഹിദ് കപൂറിന്‍റെ ‘ഫാർസി’ എന്ന സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് കമ്മീഷണര്‍ രാജ്ദീപ് നുകും പറയുന്നത്. സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും കർശനമായി നിരീക്ഷിച്ചതിന് ശേഷം സർതാന പ്രദേശത്ത് റെയ്ഡ് നടത്തുകയായിരുന്നു.
Story Highlights : fake currency notes with anupam kher image
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here