മികച്ച പുരുഷ ഏകദിന ക്രിക്കറ്റർ; തുടർച്ചയായ രണ്ടാം വർഷവും പുരസ്കാരം ബാബർ അസമിന്

മികച്ച പുരുഷ ഏകദിന ക്രിക്കറ്റർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന്. പോയ വർഷം 9 മത്സരങ്ങളിൽ നിന്ന് 84.87 ശരാശരിയിൽ 679 റൺസാണ് ബാബർ നേടിയത്. മൂന്ന് സെഞ്ചുറികളും ഈ കാലയളവിൽ താരം നേടിയിരുന്നു. ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ള താരം കൂടിയാണ് ബാബർ.
അതേസമയം, വനിതാ എമർജിങ്ങ് ക്രിക്കറ്ററായി ഇന്ത്യൻ പേസർ രേണുക സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിൻ്റെ ആലിസ് കാപ്സി, ഇന്ത്യൻ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ തുടങ്ങിയ താരങ്ങളെ മറികടന്നാണ് രേണുക സിംഗ് ഈ പുരസ്കാരം നേടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെ അരങ്ങേറിയ താരമാണ് രേണുക സിംഗ്. 20 ടി-20 മത്സരങ്ങളും 7 ഏകദിന മത്സരങ്ങളും കളിച്ച രേണുക യഥാക്രമം 21, 18 വിക്കറ്റുകളാണ് നേടിയത്.
Domination 👊
— ICC (@ICC) January 26, 2023
For the second year in a row, the Pakistan star has taken home the ICC Men's ODI Cricketer of the Year Award 👏#ICCAwards
പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ തഹിലിയ മഗ്രാത്താണ് വിമെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ. നിലവിൽ ലോക ഒന്നാം നമ്പർ വനിതാ ബാറ്ററാണ് തഹിലിയ. കഴിഞ്ഞ വർഷം 16 ടി-20 മത്സരങ്ങളിൽ നിന്ന് 435 റൺസും 13 വിക്കറ്റും തഹിലിയ നേടി.
Story Highlights: babar azam odi cricketer of the year