ഭരണഘടനയ്ക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഭരണം; കെ.സുരേന്ദ്രൻ

ചെമ്പഴന്തിയിൽ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്പനമെന്ന് കെ.സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണഘടനയ്ക്കു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ്റെ ഭരണം.
ഇത് കേരളമാണെന്നു പറഞ്ഞുള്ള വിരട്ടൽ അവസാനിപ്പിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി ഭരണഘടനയ്ക്കതീതനാണെന്ന പിണറായിയുടെ ധാരണ അസ്ഥാനത്താണ്. മതേതരത്വം എന്നുള്ളത് പിണറായി വിജയന് കേവലം വർഗ്ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള നവോത്ഥാനസമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് കെ.സുരേന്ദ്രൻ്റെ വിമർശനം.
Read Also: മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ചെമ്പഴന്തിയിൽ മുഖ്യമന്ത്രി ഇന്ന് കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്പനമാണ്. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് ശ്രീ. പിണറായി വിജയൻ. ഭരണഘടനയ്ക്കു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ ഇവിടെ ഭരണം നടത്തുന്നത്. ഭരണഘടന അനുസരിച്ചാണോ പിണറായി വിജയൻ യു. എ. ഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയത്? ഭരണഘടനാപരമായിട്ടാണോ ഇവിടെ കിഫ്ബി തട്ടിപ്പുകൾ നടത്തിയത്? ഭരണഘടന അനുസരിച്ചാണോ ഇവിടെ സർവ്വകലാശാലകളിൽ താങ്കൾ ഭരണം നടത്തുന്നത്?കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെച്ചതും സുപ്രീം കോടതിയിൽ പോയതും ഏത് ഭരണഘടന അനുസരിച്ചാണെന്നുകൂടി താങ്കൾ പറയണം. സി. എ. ജി റിപ്പോർട്ട് അട്ടിമറിക്കാനും പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരെ തിരിയാനും ഏത് ഭരണഘടനയെയാണ് താങ്കൾ കൂട്ടുപിടിക്കുന്നത്? ഇത് കേരളമാണെന്നു പറഞ്ഞുള്ള ഈ വിരട്ടൽ താങ്കൾ അവസാനിപ്പിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി ഭരണഘടനയ്ക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. പിന്നെ മതേതരത്വം എന്നുള്ളത് താങ്കൾക്കു കേവലം വർഗ്ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല ശ്രീ. പിണറായി വിജയൻ. താങ്കളുടെ നേതൃത്വത്തിലുള്ള നവോത്ഥാനസമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണ് ശ്രീ. പിണറായി വിജയൻ.
Story Highlights: K Surendran slams CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here