Advertisement

കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ കണ്ടെത്തി കരടി; ഒറ്റ രാത്രിയിൽ എടുത്തത് 400 ‘സെൽഫി’കൾ

January 26, 2023
Google News 7 minutes Read

കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ കണ്ടെത്തിയ കരടി ഒറ്റ രാത്രി കൊണ്ട് എടുത്തത് 400 സെൽഫികൾ. ക്യാമറയിൽ ആകെ പതിഞ്ഞ 580 ചിത്രങ്ങളിൽ 400ഉം കരടിയുടെ ‘സെൽഫി’കളാണ്. അമേരിക്കയിലെ കൊളറാഡോയിലുള്ള ഒരു വന്യജീവി സങ്കേതത്തിലാണ് സംഭവം. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വന്യ ജീവി സങ്കേതം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

46,000 ഏക്കറിൽ ആകെ 9 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. മുന്നിൽ ചലനങ്ങളുണ്ടെങ്കിൽ ക്യാമറ ചിത്രങ്ങളെടുത്തു തുടങ്ങും. രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാൻ കഴിയുന്ന ക്യാമറകളാണ് ഇവ. ഇതിൽ ഒരു ക്യാമറ കണ്ടെത്തിയ കരടിയാണ് സെൽഫി ചിത്രങ്ങൾ എടുത്തുകൂട്ടിയത്.

Story Highlights: Selfies Bear Hijacked Wildlife Camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here